പാലിന്റെ നിറവ്യത്യാസം കണ്ട് കടയുടമ: "എന്താ പാലിനൊരു നേരിയ ചുകപ്പ് കാണുന്നത്?"
പാല്ക്കാരന്: "അത് പാലിന്റെ ദോഷമല്ല. പശു ഒരു ഇടതുപക്ഷ വര്‍ഗ്ഗത്തില്‍ പെട്ടതാ"
(രണ്ട്)
"ഡാ, നീ ഉപ്പാപ്പാനെകൊണ്ടാണോ ചിത്രം വരപ്പിക്കുന്നത്?"
ഉമ്മ മകനോട് ചോദിച്ചു.
മകന്: "ഇത് യൂറോപ്പിന്റെ ചിത്രമാ. ഉപ്പുപ്പാന്റെ കൈവിറക്കുന്നത് കൊണ്ട് നല്ലപോലിരിക്കും."
(മൂന്ന്)
സ്ത്രീ കണ്ടക്ട്ടറോട്: "ബാലന്‍സ് വേണം"
കണ്ടക്റ്റര്‍ : "ശരി. ആ കമ്പിയില്‍ പിടിച്ചോളൂ.."
സ്ത്രീ: "കമ്പിയില്‍ പിടിക്കേണ്ട കാര്യമല്ല പറഞ്ഞത്. ബാക്കി പൈസ തരാനാ"
4 comments:
രണ്ടാം തമാശ ഉഗ്രന്‍ :)
സാഹിബിന്റെ മോളെ..
തമാശ പോരാട്ടോ..
കണ്ണൂരാന്റെ കെട്ടിയോളുടെ ലെവേലിലേക്ക് വരട്ടെ..
ബ്ലോഗ്കൊണ്ട് കുടുംബം കുട്ടിച്ചോറായേക്കാവുന്ന ഒരു ബ്ലോഗറുടെ ഭാര്യ.....ഹ ഹ
3 mathethu kollam...
Post a Comment