Pages

Friday, December 9, 2011

അദൃശ്യ മഴ


ഒരുദിവസം പുറത്തുപോയ പ്രവാചകന് (സ) ഭാര്യയായ ആയിഷ(റ)യുടെ അടുത്തേക്ക് തിരിച്ചുവരികയായിരുന്നു. അവരെകണ്ടപാടെ ഓടിച്ചെന്ന ആയിഷ (റ) നബിയുടെ തലയിലും വസ്ത്രത്തിലും കയ്യിലുമെല്ലാം തൊട്ടുനോക്കി.
നബി ചോദിച്ചു;

"എന്താ ഇത്ര തിരക്കിട്ട് കണ്ടെത്താന്‍ ശ്രമിക്കുന്നത്"

"ഇന്ന് ആകാശത്ത് നിന്നും മഴ വര്ഷിച്ചില്ലേ. അതിന്റെ നനവൊന്നും കാണുന്നില്ലല്ലോ.
അത് നോക്കുകയാണ് ഞാന്‍. ഈ ശരീരത്തിലെവിടെയും ഒരു തുള്ളിപോലും കാണാനില്ല. ഇതെന്തൊരത്ഭുതം!"

"ആയിഷാ, നീ എന്തുകൊണ്ടാണ് തല മറച്ചിരിക്കുന്നത്?" നബി ചോദിച്ചു.

"അങ്ങ് ധരിക്കുന്ന അതേ ശിരോവസ്ത്രം തന്നെയാണ് ഇന്ന് ഞാന്‍ ധരിച്ചത്"

"അപ്പോള്‍ നബി ഇങ്ങനെ പറഞ്ഞു:
"അല്ലയോ ആയിഷാ, നിന്റെ കണ്ണുകള്‍ക്ക്‌ അജ്ഞാതമായ വര്‍ഷപാതം അല്ലാഹു നിനക്ക് കാണിച്ചു തന്നിരിക്കുന്നു. നീ കണ്ട മഴ മേഘത്തില്‍നിന്നും വന്നതായിരുന്നില്ല. സാധാരണ ആരും കാണാത്ത മേഘങ്ങളും ആകാശങ്ങളും ഉണ്ട്. കാണപ്പെടാത്ത ആ ലോകത്തിനു കാണപ്പെടാത്ത വര്‍ഷപാതവും ഉണ്ട്. അതുപോലെയല്ല നമുക്ക് കാണപ്പെടുന്ന ലോകത്തിന്റെ ആകാശവും മേഘവും! ഇത് എല്ലാവര്ക്കും കാണാന്‍ കഴിയില്ല."

(അവലംബം)