Pages

Friday, December 9, 2011

അദൃശ്യ മഴ


ഒരുദിവസം പുറത്തുപോയ പ്രവാചകന് (സ) ഭാര്യയായ ആയിഷ(റ)യുടെ അടുത്തേക്ക് തിരിച്ചുവരികയായിരുന്നു. അവരെകണ്ടപാടെ ഓടിച്ചെന്ന ആയിഷ (റ) നബിയുടെ തലയിലും വസ്ത്രത്തിലും കയ്യിലുമെല്ലാം തൊട്ടുനോക്കി.
നബി ചോദിച്ചു;

"എന്താ ഇത്ര തിരക്കിട്ട് കണ്ടെത്താന്‍ ശ്രമിക്കുന്നത്"

"ഇന്ന് ആകാശത്ത് നിന്നും മഴ വര്ഷിച്ചില്ലേ. അതിന്റെ നനവൊന്നും കാണുന്നില്ലല്ലോ.
അത് നോക്കുകയാണ് ഞാന്‍. ഈ ശരീരത്തിലെവിടെയും ഒരു തുള്ളിപോലും കാണാനില്ല. ഇതെന്തൊരത്ഭുതം!"

"ആയിഷാ, നീ എന്തുകൊണ്ടാണ് തല മറച്ചിരിക്കുന്നത്?" നബി ചോദിച്ചു.

"അങ്ങ് ധരിക്കുന്ന അതേ ശിരോവസ്ത്രം തന്നെയാണ് ഇന്ന് ഞാന്‍ ധരിച്ചത്"

"അപ്പോള്‍ നബി ഇങ്ങനെ പറഞ്ഞു:
"അല്ലയോ ആയിഷാ, നിന്റെ കണ്ണുകള്‍ക്ക്‌ അജ്ഞാതമായ വര്‍ഷപാതം അല്ലാഹു നിനക്ക് കാണിച്ചു തന്നിരിക്കുന്നു. നീ കണ്ട മഴ മേഘത്തില്‍നിന്നും വന്നതായിരുന്നില്ല. സാധാരണ ആരും കാണാത്ത മേഘങ്ങളും ആകാശങ്ങളും ഉണ്ട്. കാണപ്പെടാത്ത ആ ലോകത്തിനു കാണപ്പെടാത്ത വര്‍ഷപാതവും ഉണ്ട്. അതുപോലെയല്ല നമുക്ക് കാണപ്പെടുന്ന ലോകത്തിന്റെ ആകാശവും മേഘവും! ഇത് എല്ലാവര്ക്കും കാണാന്‍ കഴിയില്ല."

(അവലംബം)

21 comments:

Unknown said...

ഇത് യാച്ചിക്കാ ന്റെ ഷെമ്മു തന്നെയാണെങ്കില്‍ ഷെമ്മുത്താ സലാം , അല്ലെങ്കിലും സലാം ..
നബി ചര്യകള്‍ , ആയിഷ (റ) കണ്ണുകളില്‍ കൂടി നോക്കി കാണുവാന്‍ ഒരുപാട് ഉണ്ട് .. ഹദീസുകളില്‍ ഒരു പകുതി ആയിഷ (റ ) റിപ്പോര്‍ട്ട്‌ ചെയ്തത് ആയതു കൊണ്ട് ഇനിയും കേള്‍ക്കാത്തത് ഇവിടെ കാണാന്‍ പറ്റും എന്ന് കരുതുന്നു ..

കെ.എം. റഷീദ് said...

ഗുരുവിന്റെ സഹയാത്രികയും ബ്ലോഗു തുടങ്ങി
ഇനി എന്തെല്ലാം സഹിക്കണമോ ആവോ

ബ്ലോഗിന്റെ ലോകത്തേക്ക് ആശംസകള്‍

www.sunammi.blogspot.com

ഷാജു അത്താണിക്കല്‍ said...

സലാം ..

വേണുഗോപാല്‍ said...

കണ്ണൂരാന്റെ ലാസ്റ്റ് പോസ്റ്റ്‌ ഇവിടെയെത്തിച്ചു ..
പാതി ദേവനോടും ഇത് പോലെ നാലക്ഷരം എഴുതാന്‍ പറയൂ ..
നന്നായിരിക്കുന്നു .. ആശംസകള്‍

ഫൈസല്‍ ബാബു said...

ഭര്‍ത്താവ് മുഹമ്മദ്‌ യാസീന്‍. മകന്‍ അഹമദ്‌. ബ്ലോഗ്‌കൊണ്ട് കുടുംബം കുട്ടിച്ചോറായേക്കാവുന്ന ഒരു ബ്ലോഗറുടെ ഭാര്യ...........
-----------------------------------------------.
നന്നായി എഴുതൂ എന്നാല്‍ ഈ പറയുന്ന കുട്ടിച്ചോര്‍ കിട്ടാന്‍ നാം ഒരു സാധ്യത കാണുന്നു ...കല്ലിവല്ലിയാഹ നമഹ

എല്ലാവിധ ആശംസകളും ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല സംരംഭം.
കാണാതെ അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം വാക്കുകള്‍ ഇനിയും കണ്ടെത്തുക..അവതരിപ്പിക്കുക.
അഭിനന്ദനങ്ങള്‍

മിന്നു ഇക്ബാല്‍ said...

Hail to thee, mrs. KALLI VALLI

Rejeesh Sanathanan said...

വളരെ നല്ല സംരംഭം...ആശംസകൾ

Manef said...

ഷെമ്മു യാസീന്‍ നന്നായി നല്ല തുടക്കം പടച്ചവന്‍ അനുഗ്രഹിക്കട്ടെ!

SHAHANA said...

മോളേ ശമ്മൂ.... അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്ന് കേട്ടിട്ടുണ്ട്... ഇങ്ങടെ പ്യാപ്ലനെ അടക്കാന്‍ ഇവിടെ തന്നെ തീര്‍ക്കണം.... best of luck my dear babe.....!!! hahahahaha

(ബ്ലോഗ്‌കൊണ്ട് കുടുംബം കുട്ടിച്ചോറായേക്കാവുന്ന ഒരു ബ്ലോഗറുടെ ഭാര്യ) ഇത് കലക്കി കേട്ടോ....

Unknown said...

ഷെമ്മു യാസീന്‍ നന്നായി നല്ല തുടക്കം
ബ്ലോഗിന്റെ ലോകത്തേക്ക് ആശംസകള്‍

കുഞ്ഞൂസ് (Kunjuss) said...

നല്ല തുടക്കം, ദൈവം അനുഗ്രഹിക്കട്ടെ.... ബ്ലോഗ്‌ ലോകത്തേക്ക് സ്വാഗതവും ആശംസകളും....

shujahsali said...

വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
http://i.sasneham.net

http://i.sasneham.net/main/authorization/signUp?

പേടിരോഗയ്യര്‍ C.B.I said...

good

വര്‍ഷിണി* വിനോദിനി said...

ചാരുതയുള്ള നിന്‍റെ എളിമ തന്നെ ആകാശമായി തീരുന്നു..
നീണ്ട നിദ്രയില്‍ കിടന്നുറങ്ങുന്നവര്‍ക്ക് മഴത്തുള്ളി സ്പര്‍ശം ഏല്‍ക്കട്ടെ..!

SHANAVAS said...

കൊള്ളാം.. തുടക്കം നല്ലത് തന്നെ... പക്ഷെ, ആ കണ്ണൂരാന്റെ അപഹാരം ഉണ്ടാവാതെ നോക്കണം മോളെ...ആശംസകള്‍...

റോബിന്‍ said...

gud one

Kannur Passenger said...

നല്ല കഥ.. അവതരണവും കലക്കി. പക്ഷെ എവിടെ പുതിയ പോസ്റ്റുകള്‍... ഇപ്പോഴും 2011-ല്‍ തന്നെയാണോ?? ഫര്‍താവിന്റെ കുത്തഴിഞ്ഞ ജീവിതം ഉള്‍ക്കൊള്ളിച്ചു പുതിയ പോസ്റ്റ്‌ ഇറക്കൂ.. :P

Unknown said...

അച്ചങ്ങായിയോടൊന്ന് നന്നാവാൻ പറഞ്ഞു കൂടെ..പ്രയോജനമില്ലാരിക്കും അല്ലേ..

Unknown said...

gud 1...

Mukesh M said...

കണ്ണൂരാന്‍റെ ഭാമഭാഗമായ ഈ ബ്ലോഗിന്‍റെ പേര് 'കണ്ണൂരി' എന്നോ കണ്ണൂരാരി' എന്നോ ആക്കിയാല്‍ കൂടുതല്‍ നന്നാവും....

Post a Comment